> For the complete documentation index, see [llms.txt](https://ml.afterflood.in/llms.txt). Markdown versions of documentation pages are available by appending `.md` to page URLs; this page is available as [Markdown](https://ml.afterflood.in/major-health-risks-when-working-on-water-damaged-homes.md).

# Major Health Risks When Working on Water-Damaged Homes?

\*\*വെള്ളം കയറിയിറങ്ങിയ വീടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിർമ്മാണം\*\*\
ഏതെങ്കിലും കാരണവശാൽ കെട്ടിടത്തിന്റെ സ്ഥാനം അതിന്റെ യഥാർത്ഥ അടിത്തറയിൽ നിന്നും നീങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കെട്ടിടത്തിൽ പ്രവേശിക്കരുത്. പരിശീലനം ലഭിച്ചിട്ടുള്ള വിദഗ്ദർക്ക് മാത്രമേ ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കാനാകൂ.

\* വെളളത്തിനടിയിൽ മുങ്ങിക്കിടക്കുകയോ ഈർപ്പത്തിന്റെ അംശം യഥേഷ്ടം ഉണ്ടായിരുന്ന വീടുകളിലോ പ്രവേശിക്കുമ്പോൾ വാതിലുകൾ ചീഞ്ഞ അവസ്ഥയിലല്ല എന്ന് ഉറപ്പു വരുത്തണം. ഇതിനായി ഒരു 2''×4'' വലിപ്പവുള്ള തടിക്കഷ്ണം കൊണ്ട് ഇടിച്ചു നോക്കിയാൽ മതിയാകും.

**പൂപ്പൽ**

**പൂപ്പലുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ**

കൂടുതലായും വായുവിൽ ഒഴുകി നടക്കുന്ന മോൾഡ് സ്പോര്സ് വഴിയാണ് വ്യക്തികൾക്ക് പൂപ്പൽ ബാധയേൽക്കുന്നത്. ഇത്തരം പദാർത്ഥങ്ങളെ നഗ്നനേത്രങ്ങൾക്കൊണ്ട് കാണാനാവില്ല. ഒരു പരിധിയ്ക്കപ്പുറം പൂപ്പൽ ബാധയേൽക്കുമ്പോൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ആസ്തമയോ ബാധിക്കാം.

**ലക്ഷണങ്ങൾ**\
താഴെപ്പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യ വിദഗ്ദനെ സമീപിക്കുക.\
1\. ശ്വസിക്കാൻ ബുദ്ധിമുട്ട്.\
2\. തൊണ്ടവേദന.\
3\. ശരീരവേദനയും തളർച്ചയും.

**ഈയത്തിന്റെ പൊടി**

1978 മുമ്പ് പണി കഴിപ്പിച്ച വീടുകൾക്ക് ഉപയോഗിച്ചിരുന്ന പെയിന്റുകളിൽ ഈയം അടങ്ങിയിരിക്കും. ഇത്തരം വീടുകൾ മഴയ്ക്കു ശേഷം ഉണങ്ങുമ്പോൾ പെയിന്റ് പൊളിഞ്ഞു വീഴാനും അത് അപകടകാരിയാവാനും സാധ്യതയുണ്ട്.ഒരു വ്യക്തിയിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും മുമ്പേ ഈയത്തിന്റെ സാന്നിധ്യം അപകടകാരിയായേക്കാം.

**ലക്ഷണങ്ങൾ**\
\* കൈകാലുകളിൽ അനുഭവപ്പെടുന്ന തരിപ്പും വേദനയും.\
\* ഉയർന്ന രക്തസമ്മർദ്ദം.\
\* തലവേദന\
\* അടിവയറ്റിലെ ശക്തമായ വേദന\
\* ഓർമ്മക്കുറവ്\
\* ഗർഭകാലത്തെ പ്രശ്നങ്ങൾ.

**Source**: Combined from multiple sources by Ninan A Mathews
