Comprehensive Clean-Up Guide Malayalam

വെള്ളപ്പൊക്ക വൃത്തിയാക്കൽ ഗൈഡ്

വീട്ടിലേക്കു തിരിച്ചെത്തുമ്പോൾ എന്തൊക്കെ ചെയ്യണം? എങ്ങിനെ ചെയ്യണം?

നമുക്ക് വീടുകളിലേക്കു സുരക്ഷിതരായി മടങ്ങാം.

  • പകൽ സമയത് മാത്രം വീടുകളിലേക്ക് പോവുക

  • വീടുകൾ സുരക്ഷിതമാണെന്ന് അധികാരികളുടെ നിർദേശം ലഭിക്കുന്നതുവരെ വീടുകളിലേക്ക് മടങ്ങരുത്.

  • മേൽക്കൂരയിലെ ചുമരുകളിലും വിള്ളലുകൾ ഇല്ലെന്നും അവ സുരക്ഷിതമെന്നും പരിശോധിച്ച് ഉറപ്പുവരുത്തുക

  • വീടുകളും പരിസരവും വൃത്തിയാക്കുന്നതിന് മുൻപു തന്നെ സംഭവിച്ച നഷ്ടനങ്ങളും കേടുപാടുകളും ഫോട്ടോ എടുത്തു രേഖയാക്കി സൂക്ഷിക്കുക.

  • മഴവെള്ളം നിറഞ്ഞു കിണറുകൾ ഗട്ടറുകൾ മാൻഹോളുകൾ എന്നിവ മൂടിപോയിട്ടുണ്ടാകാം. ശ്രദ്ധയോടെ വണ്ടിയോടിക്കുക

  • വീടുകളിൽ പ്രവേശിക്കുമ്പോൾ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. സോളാർ ഉപകരണങ്ങൾ, ഇൻവെർട്ടർ എന്നിവ സ്ഥാപിച്ചവർ മുൻകരുതലുകൾ സ്വീകരിക്കുക

  • വീട് വൃത്തിയാക്കുമ്പോൾ ഗ്ലൗസും കാലുറകളും (കഴിയുമെങ്കിൽ ബൂട്ട്സ്) ധരിക്കുക

  • പ്രളയജലം പൂർണമായും ഒഴുകിപോയി എന്നുറപ്പുവരുത്തിയതിനു ശേഷം മാത്രം വീടുകളിലേക്ക് മടങ്ങുക.

  • വീടുകൾ പാമ്പുകൾ ഇഴജന്തുക്കൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ശ്രദ്ധിക്കുക

  • അണുനാശിനികൾ ഉപയോഗിച്ച് വീടിന്റെ മുക്കുംമൂലയും, വീട്ടുസാധനങ്ങളും, ഉപകരണങ്ങളും അണുനാശിനിയുപയോഗിച്ച് പൂർണമായി വൃത്തിയായി കഴുകുക.

തറ വൃത്തിയാക്കേണ്ടതെങ്ങനെ

ആവശ്മുള്ള സാധനങ്ങൾ

  1. ഗ്ലൗസ്

  2. മാസ്കുകളും മുഖംമറയ്ക്കുന്ന മറ്റു വസ്തുക്കളും.

  3. ചൂലും തുടയ്ക്കാനുള്ള മറ്റു വസ്തുക്കളും

  4. മാലിന്യം സംഭരിക്കുന്നതിനുള്ള ബ്യാഗുകൾ

  5. സോപ്പുകൾ ഡിറ്റര്ജന്റുകൾ

വൃത്തിയാക്കാനുള്ള നടപടി ക്രമങ്ങൾ

  1. ആളുകൾ പൊതുവിൽ വീടിലും പരിസരങ്ങളിലും ബ്ലീച്ചിങ് പൗഡറും മറ്റും ഇട്ടു വൃത്തിയാക്കാറുണ്ട്. എന്നാൽ ഇത് പൂർണമായും അണുവിമുക്തമാക്കാൻ സഹായിക്കുന്നില്ല.

  2. അണുവിമുക്തമാക്കനുള്ള 1 % ക്ലോറിൻ ലായനി എങ്ങിനെ തയ്യാറാക്കാം: ആറു ടീ സ്പൂൺ ബ്ലീച്ചിങ് പൌഡർ വെള്ളവുമായി കലർത്തി കട്ടിയുള്ള കുഴമ്പുരൂപത്തിൽ ആക്കുക. ഈ മിശ്രിതം ഒരു ലിറ്റർ വെള്ളവുമായി കൂട്ടികലർത്തുക. എന്നിട്ട് പത്തുമിനിറ്റ് വയ്ക്കുക. ഇതിന്റെ അടിയിൽ ഊറിവരുന്ന ഖരാവസ്തുക്കൾ നീക്കം ചെയ്തതിനു ശേഷമുള്ള തെളി ലായനി തറയും പരിസരങ്ങളും വൃത്തിയാക്കാൻ ഉപയോഗിക്കുക.

  3. തറയും പരിസരങ്ങളും വൃത്തിയാക്കിയായതിന് ശേഷം അണുക്കളുടെ നാശം നടക്കുന്നതിനു അരമണിക്കൂർ കാത്തിരിക്കുക. ഈ സമയത്ത് വെള്ളം ഉപയോഗിച്ച് അതെ സ്ഥലങ്ങൾ കഴുകരുത്.

  4. അരമണിക്കൂറിനു ശേഷം ക്ലോറിന്റെ മണം പോകാൻ സുഗന്ധം കലർന്ന ലായനികൾ ഉപയോഗിച്ച് തെര ഒന്നുകൂടി കഴുകുക.

കിണറുകൾ എങ്ങിനെ വൃത്തിയാക്കാം

ആവശ്യമുള്ള വസ്തുക്കൾ

  1. ഒരു ജോഡി കയ്യുറകൾ

  2. ഫേസ് മാസ്കുകളും മുഖംമറയ്ക്കുന്ന മറ്റു വസ്തുക്കളും.

  3. ബ്ലീച്ചിങ് പൌഡർ

  4. കപ്പ്

  5. ബ്ലീച് ഇളക്കാൻ സ്പൂണോ തവിയോ

  6. ചെറുതും വലതും ആയ ബക്കറ്റുകൾ

വൃത്തിയാക്കാനുള്ള നടപടി ക്രമങ്ങൾ

  1. ഇന്ന് മാർക്കറ്റിൽ ലഭ്യമാകുന്ന ബ്ലീച്ചിങ് പൗഡറിൽ 30 മുതൽ 40 ശതമാനം വരെ ക്ലോറിൻ ഉണ്ടാകും. ഏറ്റവും കുറഞ്ഞത് 33 ശതമാനം ക്ലോറിൻ ഉള്ള ബ്ലീച്ചിങ് പൌഡർ ആണ് നമുക്ക് വേണ്ടത്

  2. സാധാരണ രീതിയിൽ 1000 ലിറ്റർ വെള്ളം വൃത്തിയാക്കാൻ 2 .5 ഗ്രാം ക്ലോറിൻ ആണ് വേണ്ടത്. എന്നാൽ പ്രളയത്തിന് ശേഷം പൂർണമായും മലിനീകരിക്കപ്പെട്ട കിണറുകളിൽ അതിന്റെ ഇരട്ടിയായ 5 ഗ്രാം ക്ലോറിൻ വേണം. അതായത് 1000 ലിറ്ററിനി 5 ഗ്രാം ക്ലോറിൻ എന്ന കണക്കിൽ.

  3. കിണറിൽ ആകെയുള്ള വെള്ളം കണക്കാക്കാൻ കിണറിന്റെ വ്യാസം കണക്കാക്കുക. അതിനെ D എന്ന് കണക്കാക്കുക. കിണറിന്റെ ആഴം എടുക്കുക. (ഇതിനായി ഒരു കയറിൽ ബക്കറ്റ് കെട്ടി കിണറിന്റെ അടി തട്ടുന്നവരെ കിണറ്റിലേക്ക് ഇറക്കുക. ഈ നീളത്തെ H എന്ന് കണക്കാക്കുക. എന്നിട്ട് 3.14 x D x D x H x 250 litreഎന്ന ഫോര്മുലയിൽ കണക്കാക്കിയാൽ കിണറ്റിൽ നിലവിൽ ഉള്ള വെള്ളത്തിന്റെ കണക്ക് കിട്ടും.

  4. താഴെപറയുന്ന രീതിയിൽ ബ്ലീച്ചിങ് ലായനി തയ്യാറാക്കി കിണറുകൾ വൃത്തിയാക്കാം.

    a. കിണറിലെ ജലത്തിന് അനുസൃതമായ അളവിൽ ബ്ലീച്ചിങ് പൌഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ എടുക്കുക.

    b. കുറച്ചു വെളളം ചേർത്ത് കുഴമ്പു പരുവത്തിൽ മിശ്രിതം തയ്യാറാക്കുക

    c. ബക്കറ്റിന്റെ 3 /4 ഭാഗത്തെ വെള്ളം നിറച്ചു മിശ്രിതംവുമായി സംയോജിപ്പിക്കുക.

    d. 10 മിനുട്ട് വെറുതെ വയ്ക്കുക

    e. 10 മിനുട്ടിനു ശേഷം ഇതിന്റെ അടിയിൽ ഊറിവരുന്ന ഖരാവസ്തുക്കൾ നീക്കം ചെയ്തതിനു ശേഷമുള്ള തെളി ലായനി ക്ലോറിനേറ്റഡ് ആണ്.

    f. ഈ ലായനി കിണറ്റിൽ നിന്നും വെള്ളമെടുക്കുന്ന ബക്കറ്റിലേക്കു ഒഴിച്ചതിനു ശേഷം പതിയെ കിണറ്റിന്റെ അടിഭാഗം വരെ ഇറക്കുക.

    g. ക്ലോറിൻ പൂർണമായും വെള്ളത്തിൽ കലർന്നു എന്നുറപ്പിക്കാൻ തൊട്ടി പലതവണ വെള്ളത്തിൽ തള്ളുന്നതുപോലെ പൊക്കുകയും താഴ്ത്തുകയും ചെയ്യുക.

    h. ഒരു മണിക്കൂറിനു ശേഷം കിണറിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കും.

കാർപെറ്റുകളും വീട്ടുപകരണങ്ങളും

  1. കാര്പെറ്റുകൾ ആദ്യദിനങ്ങളിൽ തന്നെ ഉണക്കിയെടുക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അവയിൽ നിന്നും ദുർഗന്ധം പുറപ്പെടുകയും പിന്നീടത് സുഗന്ധദ്രവ്യങ്ങളിൽ കഴുകിയെടുക്കേണ്ടതായും വരും.

  2. പൂർണമായും നനഞ്ഞുകുതിർന്ന കാർപ്പെറ്റുകൾ ഉടനടി ഉപേക്ഷിക്കുകയാണ് ഉചിതം.

  3. വീട്ടുപകരണങ്ങൾ പൂർണമായും ഉണങ്ങിയതിനു ശേഷം അതിലെ ചെളി ഇളക്കി കളയുക. അതിനു മുന്നേ ശ്രമിച്ചാൽ ചിലപ്പോൾ അവയിൽ വിള്ളലുകൾ വീഴുവാനും അവ പൂർണമായും വൃത്തിയാകാതിരിക്കാനും സാധ്യതയുണ്ട്.

  4. വീട്ടുപകരണങ്ങൾ പൂർണമായും ഉണങ്ങിയോ എന്നറിയാൻ ഉള്ള വിദ്യകൾ:

    • ഭക്ഷണം പൊതിയാൻ ഉപയോഗിക്കുന്ന തെളിഞ്ഞ പേപ്പർ(ഷീറ്റ്) ഉപയോഗിച്ച് വീട്ടുസാമാനം പൊതിയുക.

    • മൂടിയ ഭാഗം മറ്റു ഭാഗങ്ങളെകാൾ കടും നിറത്തിൽ ആണെങ്കിൽ അത് പൂർണമായും ഉണങ്ങിയിട്ടില്ല.

    • അവ വെയിലത്ത് നല്ലപോലെ ഉണക്കിയതിനു ശേഷം വീണ്ടും മേൽപ്പറഞ്ഞ രണ്ടു .പടികളും ചെയ്യുക.

    • ഇപ്പോൾ നിറം മാറുന്നില്ലെങ്കിൽ അവ നന്നയി ഉണങ്ങി എന്നാണ് അർഥം.

  5. കുഷ്യനോ മറ്റോ വച്ചുപിടിപ്പിച്ച ഉപകരണം ആണെങ്കിൽ അതുമായി ഒരു വിദഗ്ധനെ സമീപിക്കുക. ഇളക്കി മാറ്റാവുന്ന എന്തെങ്കിലും ഭാഗങ്ങൾ ഉണ്ടെങ്കിൽ അവ ഇളക്കി പ്രത്യേകം ഉണക്കുക. ഒട്ടിച്ചതോ ആണിയടിച്ചുറപ്പിച്ചതോ ആയവ ഇളക്കി മാറ്റാൻ ദയവായി ശ്രമിക്കാതിരിക്കുക .

  6. ഇവ ഇരു ഫാനിനു കീഴിൽ വച്ച് നന്നയി ഉണക്കുക

വലിപ്പുകളും വാതിലുകളും ഉള്ള ഗൃഹോപകരണങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യാം

  1. ആദ്യമായി വലിപ്പിലുള്ള വസ്തുക്കൾ ഓരോന്നായി മാറ്റി വയ്പ്പുകൾ ശൂന്യമാക്കുക. അതിനു ശേഷം വലിപ്പിനെ പതിയെ ഇളക്കി മാറ്റി വയ്ക്കുക.

  2. വാതിലുകൾ തുറന്നിട്ടുകൊണ്ടു അവയെ പൂർണമായി ഉണങ്ങാൻ അനുവദിക്കുക

  3. മറ്റു മാർഗങ്ങൾ ഉപയോഗിച്ച് അവയെവേഗത്തിൽ ഉണക്കാൻ ശ്രമിക്കാതിരിക്കുക. അങ്ങനെ ചെയ്‌താൽ മരത്തിനു കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത അധികമാണ്.

പണികൾ തുടങ്ങുന്നതിനു മുന്നേ ഉള്ള പരിശോധന

ജോലികൾ തുടങ്ങുന്നതിനു അരമണിക്കൂർ മുൻപ് ജനലുകളും വാതിലുകളും തുറന്നിടണം. ദുർഗന്ധത്തിന്റെ രൂക്ഷത കുറയ്ക്കാനും കെട്ടിനിന്ന വായുവിന്റെ മറ്റു അപകടങ്ങൾ കുറയ്ക്കാനും ഇത് ആവശ്യമാണ്.

പ്രാഥമിക സുരക്ഷാ പരിശോധന

* കെട്ടിടത്തിന് എന്തെങ്കിലും കേടുപാടുകൾ ഉണ്ടോ?

ഉണ്ട് എങ്കിൽ, ഒരു സുരക്ഷ സംഘം പരിശോധിച്ചുറപ്പുവരുത്തിയതിനു ശേഷം മാത്രം അകത്തേക്ക് പ്രവേശിക്കുക.

* വൈദ്യുതബന്ധം പരിശോധനക്ക് വിധേയമാക്കിയോ?

ഇല്ല എങ്കിൽ, കെഎസ്ഇബി ഉദ്യോഗസ്ഥനോ ഒരു ഇലക്ട്രീഷ്യനോ അത് പരിശോധിക്കുക. മെയിൻ സ്വിച്ച് ഓഫ് ആണെന് ഉറപ്പുവരുത്തുക. പവർ ഓഫ് ആകുന്നവരെ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ പ്രവേശിക്കരുത്.

പരിശോധിച്ച് സുരക്ഷിതമെന്നു ഉറപ്പുവരുത്തുന്നവരെ ഒന്നും ഉപയോഗിക്കാതിരിക്കുക. അത്യവശ്യം ജോലികൾക്കായി ജനറേറ്ററിന്റെ സഹായം ലഭ്യമാക്കുക. തീയുമായുള്ള പ്രയോഗങ്ങൾ കഴിവതും ഒഴിവാക്കുക. തീയും വാളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക.

* ഗ്യാസ് കണക്ഷൻ പരിശോധിച്ചോ?

ഇല്ല എങ്കിൽ, സിലിണ്ടർ പൈപ്പ് എന്നിവ അതാത് ഏജന്സികളെകൊണ്ട് പരിശോധിപ്പിക്കുക. വീടിനുള്ളിലേക്കുള്ള എല്ലാ ഗ്യാസ് കണക്ഷനും ഓഫ് ആക്കിയെന്നു ഉറപ്പു വരുത്തുക,.

* ഗ്യാസിന്റെ ഗന്ധം അനുഭവപ്പെടുന്നുണ്ടോ?

ഉണ്ട് എങ്കിൽ, ഉടനടി കമ്പനിയുടെയോ, വിതരണ ഏജന്സിയുടെയോ പോലീസിന്റെയോ സഹായം തേടുക.

* വെള്ളത്തിന്റെ പൈപ്പുകൾ സിങ്കുകൾട്യൂബ് എന്നിവയിൽ വിള്ളലുകളോ ചോർച്ചയോ ഉണ്ടോ?

ഉണ്ട് എങ്കിൽ, അവ പൂട്ടിവയ്ക്കുക, ഒരു പ്ലമ്പറിന്റെ സഹായത്തോടെ അവ പരിഹരിക്കുക. അതിനുള്ള സൗജന്യ സേവനം ഇപ്പോൾ ലഭ്യമാണ്,

അത്തരം പ്രശ്നങ്ങൾ ഇനി ഇല്ലെങ്കിൽ, വെള്ളം ശുദ്ധിയാക്കുന്നതുവരെ അല്ലെങ്കിൽ ആരോഗ്യ വകുപ്പിന്റെ നിർദേശം ലഭിക്കുന്നതുവരെ കുടിക്കാനോ കുളിക്കാനോ ഒന്നും ആ വെള്ളം ഉപയോഗിക്കാതിരിക്കുക.

* വീട്ടിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ടോ?

ഉണ്ട് എങ്കിൽ, ആ വെള്ളം പൂർണമായും തുടച്ചോ പമ്പു ചെയ്തോ പുറത്തേക്കു ഒഴുക്കിക്കളയുക. അതിനായി പമ്പ് വാടകയ്ക്ക് എടുക്കുകയോ വാങ്ങുകെയോ ചെയ്യുക. ബൂട്ടുകൾ ധരിച്ചു മാത്രം വെള്ളത്തിൽ ഇറങ്ങുക

* വീടിന്റെ ഏതെങ്കിലും ഭാഗം പ്രളയം ബാധിക്കാതെ ഉണ്ടോ? ഉദാഹരണത്തിന് വീടിന്റെ മുകൾ നില വെള്ളം കയറാതെ പായൽ ബാധിക്കാതെ സുരക്ഷിതമാണ് എന്ന അവസ്ഥ ഉണ്ടോ?

ഉണ്ട് എങ്കിൽ, വീടിന്റെ ആ ഭാഗം സാധനങ്ങൾ ശേഖരിക്കാൻ മാത്രമായി ഉപയോഗിക്കാവുന്ന തരത്തിലേക്കു മാറ്റുക. സൈറ്റ് ഒരുക്കത്തെ പറ്റിയുള്ള ഭാഗത്തു ഇതിനെ പറ്റി വിശദമായി പറയുന്നു.

* 1978 മുമ്പ് ആണോ നിങ്ങളുടെ വീട് നിര്‍മിച്ചത്?

അതെ എങ്കില്‍, ലെഡ് ചേര്‍ന്നുള്ള പെയിന്റ് ആണ് വീട്ടിൽ ഉപയോഗിച്ചുണ്ടാകുക എന്ന് അനുമാനിക്കേണ്ടതുണ്ട്. അതിനാല്‍ പെയിന്റ് വൃത്തിയാക്കുമ്പോള്‍ താഴെ കാണുന്ന സുരക്ഷിത മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. (HUDLeadPaintSafetyFieldGuide: :http://www.hud.gov/offices/lead/training/LBPguide.pdf

* വീട്ടില്‍ നിലത്തു 8” x 8” -ഓ 9” x 9”-ഓ ടൈല്‍സ് ആണോ ഉപയോഗിച്ചിട്ടുള്ളത്? നിങ്ങളുടെ അറിവിൽ വീട്ടില്‍ ആസ്ബസ്ടോസ് ഉപയോഗിച്ചിട്ടുണ്ടോ?

ഉണ്ട് എങ്കിൽ, 1970 മുന്നേ നിര്‍മിച്ച 8” x 8” അഥവാ 9” x 9”ടൈല്‍സില്‍ ആസ്ബസ്ടോസ് അംശം ഉണ്ടാകും. ആസ്ബസ്ടോസ് കാന്‍സര്‍പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ടൈല്‍സ് നന്നായി വെള്ളം ഒഴിച്ച് കഴുകിയാണ് നീക്കം ചെയ്യേണ്ടതാണ്. ആസ്ബസ്ടോസ് വിദഗ്ദനെ സമീപിച്ചു ഇത്തരം സാധനങ്ങള്‍ നീക്കം ചെയ്യുന്നതാണ് നല്ലത്, പ്രത്യേകിച്ചു അത് വേഗം പൊടിയുന്ന ആസ്ബസ്റ്റോസ് ആണെങ്കിൽ.

* വാതിലുകൾ ജനലുകൾ എന്നിവയ്ക്ക് എന്തെങ്കിലും പ്രശ്ങ്ങൾ ഉണ്ടോ? അലമാരകൾക്കും അവയുടെ വാതിലുകൾക്കും പ്രശ്ങ്ങൾ ഉണ്ടോ? വലിയ എന്തെങ്കിലും ഉപകരണം പ്രളയത്തിൽ നശിച്ചു പോയിട്ടുണ്ടോ?

ഉണ്ട് എങ്കിൽ, ഇവ പുതുക്കി പണിയുന്നതാണോ പൂർണമായി മാറ്റുന്നതാണോ ലാഭകരം എന്നു ചിന്തിക്കുക. പൂപ്പൽ വന്നവയും മറ്റു അഴുക്കും ആയവ ഒരു കാരണവശാലും സൂക്ഷിച്ചു വയ്ക്കരുത്. അവ മാറ്റി പുതിയവ വാങ്ങുക. പ്രളയത്തിൽ പെട്ട വലിയ ഉപകരണങ്ങൾ സംരക്ഷിക്കുക പൊതുവെ സാധ്യമായ ഒന്നല്ല.

* ടോയ്‍ലെറ്റുകൾ അഴുക്കു പോകുന്ന പൈപ്പുകൾ എന്നിവ സുരക്ഷിതമാണോ? അവയ്ക്ക് വിള്ളലുകളോ ചോർച്ചയോ പൊട്ടലോ ഉണ്ടോ? അവ ശരിയായി പ്രവർത്തിക്കുന്നുണ്ടോ?

ഉണ്ട് എങ്കിൽ, ഒരു പംബ്ലരുടെ സഹായം ഉടൻ തേടുക. പ്ലംബിങ് ശരിയാവാതെ, ആ സൗകര്യങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

* എസി, ഹീറ്റര്‍ എന്നിവ വെള്ളം കയറുകയോ ഫങ്കസ് ഉണ്ടാകുകയോ ചെയ്തോ?

ഉണ്ട് എങ്കിൽ, എസി റിപ്പയര്‍ ചെയ്യുന്ന ആളുകളെ സമീപിക്കുക, അത് നന്നാകുകെയോ, മാറ്റുകെയോ ചെയ്യുന്നത് വരെ അവ ഉപയോഗിക്കാതിരിക്കുക. ഇതിനു ആവശ്യത്തിനു വളണ്ടിയര്‍മാര്‍ ലഭ്യമാണ്.

പ്രളയ നഷ്ടം തിട്ടപ്പെടുത്തല്‍

* വെള്ളം അകത്തു കയറുന്ന തരത്തില്‍ വീടിനു മുകളില്‍ ചോര്‍ച്ചയോ വിള്ളലോ ഉണ്ടോ?

ഉണ്ട് എങ്കിൽ, ടാർപൊളിന്‍ ഉപയോഗിച്ച്‌ ചോര്‍ച്ചയുള്ള ഭാഗങ്ങള്‍ മറയ്ക്കെണ്ടാതാണ്. വെള്ളമോ വായുവോ കയറാത്ത ഒരു താൽക്കാലിക മേൽക്കൂര ഉണ്ടാക്കിയത് ശേഷം വേണം പണികൾ നടത്താൻ.

ഇൻഷുറൻസു ഏജന്റ്റ് നിങ്ങളെ സമീപിക്കുന്നതു വരെ വീടിൻറെ നനവും പൂപ്പലും വൃത്തിയാക്കാൻ കാത്തു നില്‍കേണ്ട ആവശ്യമില്ല. ഇന്‍ഷുറന്‍സ് ആവശ്യമുള്ള ഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുത്തു വെക്കുക.

* വീടിന്‍റെ അകം ഫങ്കസ് പിടിപെടാന്‍ സാദ്യത ഉള്ള കാരണങ്ങള്‍;

  1. 48 മണിക്കൂറോ അതില്‍ കൂടുതല്‍ സമയമോ വീട്ടിൽ വെള്ളം തങ്ങി നിന്നിട്ടുണ്ടെങ്കിലോ വീട് വെള്ളത്തിനടിയിൽ ആയിരുന്നെങ്കിലോ

  2. പ്രളയത്തിനു മുന്നേ ഉള്ളതിനെക്കളും ഫങ്കസ് കൂടിയതായി കാണുന്നുണ്ടെങ്കിൽ

  3. വെള്ളം മലിനമായതിന്റെയോ ഫങ്കസിനറെയോ ദുര്‍ഗന്ധം ഉണ്ടെങ്കിൽ

* വീട്ടിലെ ഫര്‍ണിച്ചറുകള്‍ മറ്റു സാധനങ്ങള്‍ വേണ്ടെടുക്കാന്‍ സാധിക്കുമോ?

പൊതുവായി വെള്ളം കയറിയ വസ്തുക്കളും ഈർപ്പം താങ്ങി നിൽക്കുന്ന സാധനങ്ങൾ എടുത്തു വെക്കാതെ നോക്കുക. അത്തരത്തിലുള്ള താഴെ പറയുന്ന സാധനങ്ങള്‍ ഉപേക്ഷിക്കുക; 1. കാര്‍പെറ്റ് 2. കുഷന്‍ ഉള്ള ഫര്‍ണിച്ചറുകള്‍ 3. കമ്പ്യൂട്ടര്‍, മൈക്രോ വൈവ്, വിന്‍ഡോ എ സിയും, ഫാനും ഉള്ള മറ്റു ഇലക്ട്രോണിക് ഉപകരങ്ങള്‍. 4. പേപ്പറുകൾ, പുസ്തകങ്ങള്‍ 5. മഴ വെള്ളത്തിൽ കുതിർന്ന ഭക്ഷണം, ടിന്നില്‍ ലഭിക്കുന്നവ അടക്കം.

* സൂക്ഷിച്ചു വെക്കാന്‍ സാധ്യത ഉള്ള സാധനങ്ങള്‍

  1. ഗ്ലാസ്‌, ആഭരണങ്ങള്‍, മെറ്റല്‍, പോര്സിലിന്‍, ചൈന പാത്രങ്ങൾ

  2. കുറച്ചുഫങ്കസ് ഉള്ളതും എന്നാല്‍ ഉപയോഗപ്രദവുമായ തടി ഫര്‍ണിച്ചറുകള്‍.

  3. വെള്ളം കയറാത്ത ചെറിയ ഇലക്ട്രോണിക് വസ്തുക്കള്‍

  4. അധികം ഫങ്കസ് പിടിക്കാത്ത ഫോട്ടോ, പുസ്തകങ്ങള്‍, നിയമ രേഖകള്‍

  5. അതികം കേടു പിടിക്കാത്ത വസ്ത്രങ്ങള്‍, തുണികൾ.

വീട്ടില്‍സാധനങ്ങള്‍ സൂക്ഷികാനുള്ള സ്ഥലം ഉണ്ടോ എന്ന് ഉറപ്പു വരുത്തുക. അല്ലെങ്കില്‍ വൃത്തിയുള്ള മറ്റൊരിടത്തേക്കു അവ മാറ്റിവെക്കുക. ഫങ്കസ് ബാധിച്ച സ്ഥലത്ത് നിന്ന് മാറ്റി സൂക്ഷിക്കുന്നത്തിനു മുൻപ് അവ ഒക്കെ നല്ലതു പോലെ വൃത്തിയാക്കുക. എത്ര തന്നെ പ്രിയപ്പെട്ട വസ്തുക്കള്‍ ആണെങ്കിലും സാധനങ്ങള്‍ സൂക്ഷിച്ചു വെക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അത് കൊണ്ട് ആലോചിച്ചു കാര്യങ്ങള്‍ തീരുമാനിക്കുക. ഇന്ഷുറന്സ് ഉള്ള വസ്തുക്കൾ കഴിയുന്നതും പുതിയതു വാങ്ങുകയാവും ഈ സമയത്ത് ഗുണപരമായ തീരുമാനം.

* നഷ്ടം തിട്ടപ്പെടുത്തി വീട് വിട്ടു പോകുന്നതിനു മുന്നേ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. മഴ ഇല്ലാത്ത കാലാവസ്ഥ ആണെങ്കിൽ ജനലുകള്‍ തുറന്നിടുക

  2. സുരക്ഷിതമെന്ന് ഉറപ്പുള്ള താഴത്തെ നിലയിലെ മുറികളുടെ വാതിലുകള്‍ തുറന്നിടുക. വായു സഞ്ചാരം വീടിനകത്ത് ഉറപ്പു വരുത്തുക. പട്ടുനെകിൽ ആണി ഉപയോഗിച്ച് ജനവാതിൽ തുറന്നു തന്നെ നിർത്തുക.

  3. കിളി വാതിലുകള്‍ ഉണ്ടെങ്കില്‍ അതും പൂര്‍ണമായും തുറന്നിടുക.

  4. റൂം ഹീറ്റര്‍ എന്നിവ ഉണ്ടെങ്കില്‍ ഓണ്‍ ആകാതെ വെക്കുക.

  5. വൈദ്യുതി ഉണ്ടെങ്കില്‍ ജനലിനരികില്‍ ഫാന്‍ ഓണ്‍ ആക്കി വെക്കാവുന്നതാണ്. അകത്തെ വായു പുറത്തു കടത്താന്‍ ഇതു സഹായിക്കും. പക്ഷെ, വീടിന്‍റെ അകം ഓവ്ചാല്‍ നിരഞ്ഞതനെങ്കില്‍ ഇതു ചെയ്യരുത്, വായുസഞ്ചാരം കീടനുക്കളുടെ പകര്ച്ചയ്ക്ക് കാരണമാകും. .

    * ജോലി തുടങ്ങുന്നതിനു മുന്നേ;

  6. സ്വയം രക്ഷ വസ്തുക്കള്‍ അടക്കം ആവശ്യമുള്ള ഉപകരണങ്ങള്‍ ആദ്യമേ ഒരുക്കി വെക്കുക.

  7. ചവറുകള്‍ ഉപേക്ഷികാനുള്ള കാര്യങ്ങളെ കുറിച്ചുള്ള സാദ്യതകള്‍ കണ്ടെത്തി വെക്കുക.

  8. ചുറ്റുമുള്ളവര്‍ എങ്ങനെയാണ് മാലിന്യങ്ങള്‍ ശേകരിച്ചു വെക്കുന്നത് എന്ന് മനസ്സിലാക്കി വെക്കുക. അതിന്‍റെ അധികൃതരുമായി ബന്ധപെടുക.

  9. സൂക്ചിച്ചുവെക്കാന്‍ സാധ്യത ഉള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഒരിടം കണ്ടെത്തുക. ഫങ്കസ് ബാധിച്ച സ്ഥലങ്ങളിൽ നിന്നുള്ള സാധനങ്ങൾ നന്നായി വൃത്തി ചെയ്ത ശേഷം മാത്രം സൂക്ഷിച്ചു വെക്കുക.

* വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

  1. പ്രളയം വൈദ്യുതിയെ ബാധിച്ചിട്ടുണ്ടെങ്കിൽ പുറത്ത് ഒരു ജനരെട്ടര്‍ ഏര്‍പ്പെടുത്തുക.

  2. വീടിനു അകത്ത് ജനരെട്ടര്‍ ഉപയോഗിക്കരുത്. അങ്ങനെ ചെയ്‌താൽ ഉണ്ടാകുന്ന കാര്‍ബണ്‍ മോണോകസിദ് അപകടങ്ങള്‍ ഉണ്ടാകും.

  3. ഒരു ഇലക്ട്രിശ്യനെ വിളിച്ചു പുറത്തൊരു ഔട്ട്‌ലെറ്റ് ബോക്സ്‌ ഇന്‍സ്റ്റോള്‍ ചെയ്യുക. ശേഷം വീട്ടിലുള്ള ബാക്കി കറണ്ട് കട്ട്‌ ചെയ്യുക.

  4. കുറച്ചു വീടുകള്‍ക്ക് ഒന്നിച്ചു വെളിച്ചം കിട്ടാന്‍ ഈ സാധ്യത തെരുവില്‍ ഔട്ട്‌ലെറ്റ് ബോക്സ്‌ ഇന്‍സ്റ്റോള്‍ ചെയ്യാനുള്ള സാദ്ധ്യതയെ കുറിച്ച് തദ്ദേശ ഇലക്ട്രിസിറ്റി യുട്ടിലിടി കമ്പനിയുമായി ബന്ധപെട്ടു നടപ്പാക്കുക.

* ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലം കണ്ടെത്തുക

ഉപകരണങ്ങള്‍ എല്ലാം സൂഷിച്ചു വെക്കേണ്ടതാണ്. നിങ്ങൾ കാറിലാണ് സാധനങ്ങൾ വെക്കുന്നതെങ്കിൽ വാഹനത്തിന്റെ ട്രങ്ക്കിൽ അത് പൂട്ടി സൂക്ഷിക്കുക. ജോലി ചെയ്യുന്ന സ്ഥലത്ത് റ്റൂള്‍ ബോക്സ്‌ ഇളകി പോകാത്ത രീതിയില്‍ നിലത്തു ഘടിപ്പിക്കുക. കുറച്ചുപേര്‍ ഒന്നിച്ചു ഉപകരണങ്ങള്‍ സൂക്ഷിച്ചു വെക്കാനുള്ള സാധ്യതകള്‍ കണ്ടെത്താവുന്നതാണ്.

* ഗ്യാസ് അടച്ചു വെക്കുക

പരിശോധന നടത്തുന്നത് വരെ ഗ്യാസ് പൈപ്പുകള്‍ അടച്ചു തന്നെ വെക്കുക.

* കുളിമുറി ഉപയോഗിക്കുമ്പോള്‍

ഉപയോഗ്യസാദ്യമായ കുളിമുറി സൗകര്യം വീട്ടിലോ പരിസരത്തോ ഇല്ല എങ്കില്‍ വളണ്ടിയര്‍മാരെ അറിയിക്കേണ്ടതാണ്. പോർട്ടബിൾ ആയ കുളിമുറി പരിസര വാസികൾക്കെല്ലാം ഉപയോഗിക്കാവുന്ന രീതിയിൽ സ്ഥാപിക്കാവുന്നതാണ്. കക്കൂസിനടുത്തു ശുചിത്വമുള്ളതും സുരക്ഷിതവുമായ ഒരു ക്ളീനപ്പ് ഏരിയ സ്ഥാപിക്കാവുന്നതാണ്.

ക്ളീനപ് ഏരിയ ഒരുക്കുക വൃത്തിയുള്ളതും സുരക്ഷിതവുമായ ഒരു ക്ളീനപ് ഏരിയ ഒരുക്കുക.

വീടിനുപുറത്ത് വൃത്തിയുള്ളതും സുരക്ഷിതവുമായ ക്ളീനപ് ഏരിയ ഒരുക്കുക. അവിടെ കരുതേണ്ടവ:

  • ഫസ്റ്റ് എയ്ഡ് കിറ്റ്

  • അഗ്നിശമനത്തിനുള്ള യന്ത്രം

  • വൃത്തിയാക്കിയ ബക്കറ്റുകൾ

  • കണ്ണുകൾ തുടയ്ക്കാൻ വേണ്ട വസ്തുക്കൾ

  • അടിയന്തരമായി വേണ്ട ഫോൺ നമ്പറുകൾ

  • കുടിവെള്ളം

ഇടയ്ക്ക് വിശ്രമിക്കുവാനും വൃത്തിയാക്കുവാനും ഉള്ള സ്ഥലമായി ക്ളീനപ് ഏരിയ ഉപയോഗിക്കുക. ശരീരത്തിലെ ജലനഷ്ടം തടയാൻ ചൂടുകാലത്ത് ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക. കുടിവെള്ളം കയ്യിൽ കരുതുക, ക്രമമായി കുടിക്കുക. ചെറിയ മുറിവുകളും അപകടങ്ങളും പരിശോധിക്കാൻ ക്ളീനപ് ഏരിയ ഉപയോഗിക്കാവുന്നതാണ്.

സ്വയം രക്ഷയ്ക്കുള്ള സുരക്ഷാനുസാരികൾ (Personal Protection Equipments: PPE) ധരിക്കുക - (മുഴുവൻ മൂടുന്ന വസ്ത്രം, ബൂട്ടുകൾ, കൈയ്യുറകൾ, ശ്വാസമെടുക്കാൻ സഹായിക്കുന്നവ, കണ്ണ് ശുദ്ധീകരിക്കാനുള്ളവ, തല മറക്കുന്നത് മുതലായവ) ഇവ ധരിക്കുമ്പോൾ സഹായിക്കാൻ കൂടെ മറ്റാരെയെങ്കിലും ഉണ്ടെങ്കിൽ നന്ന്. റെസ്പിറേറ്റർ ധരിച്ചു ശ്വാസമെടുക്കാൻ പറ്റുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. കൈകൾ കൊണ്ട് പൊത്തിപ്പിടിച്ച ശേഷം ശ്വാസം എടുക്കാൻ ശ്രമിക്കുക, പറ്റുന്നുണ്ടെങ്കിൽ ശ്വാസസഹായി പ്രവർത്തനക്ഷമമാണ്. വീട്ടിലേക്ക്‌ വൃത്തിയാക്കുവാൻ പ്രവേശിക്കുമ്പോൾ ഈ വസ്ത്രങ്ങളെല്ലാം ധരിക്കുക.

വൃത്തിയാക്കാൻ വേണ്ട വസ്തുക്കൾ:

  • പമ്പ്

  • സോപ്പ് ലായനി

  • കണ്ണുകൾക്കുള്ള ലായനി

  • കുടിവെള്ളം

  • ഒഴിഞ്ഞ ബക്കറ്റ്

  • ഫസ്റ്റ് എയ്ഡ് കിറ്റ്

  • അടിയന്തരമായി ആവശ്യമുള്ള ഫോൺ നമ്പറുകൾ

  • കൈകൾ തുടയ്ക്കാനുള്ളവ

  • കൈകൾ കഴുകിയശേഷം, വൃത്തിയുള്ള വെള്ളംകൊണ്ട് ബക്കറ്റ്

  • വൃത്തിയാക്കാൻ സഹായിക്കുന്ന പമ്പ് സ്‌പ്രെയർ.

  • പേപ്പർ ടവ്വലുകൾ

വൃത്തിയാക്കുമ്പോൾ:

വൃത്തിയാക്കുമ്പോൾ അവശ്യ സാധനങ്ങൾ ഉണ്ടെങ്കിൽ അവ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവയ്ക്കുക.

വൃത്തിയാക്കുന്നതിന് മുൻപ് ജനലുകളും വാതിലുകളും അര മണിക്കൂർ നേരത്തേക്കെങ്കിലും തുറന്നിടുക. വായുവും വെളിച്ചവും വീടിനുള്ളിൽ കയറുവാനായി കർട്ടൻ പോലുള്ളവ മാറ്റുക. നിലത്തുള്ള ചെറിയ ഫർണിച്ചറുകളും മറ്റു വസ്തുക്കളും എടുത്തുമാറ്റുക. ചെറിയ വസ്തുക്കൾ എല്ലാം ഒരുമിച്ച് ഒരു കവറിൽ സൂക്ഷിക്കുക വലിയ ഫർണ്ണിച്ചറുകൾ മാറ്റുക. ഉണങ്ങിയ വലിയ ഫർണിച്ചറുകൾ വരാന്തയിലേക്കോ മുറ്റത്തേക്കോ മാറ്റുക. ഉന്തുവണ്ടിയോ മറ്റോ ഉപയോഗിച്ച് ആയാസം കുറയ്ക്കാവുന്നതാണ്. വസ്തുക്കൾ ഉയർത്തുമ്പോൾ കാലുകൾ കൊണ്ട് ചെയ്യുക, പുറത്തിനു അധിക ഭാരം നല്കാതിരിക്കുക.

ഫ്രിഡ്ജ് അടച്ചുകെട്ടി വെച്ചതിനുശേഷം മാറ്റുക. പൂപ്പലോ ബാക്റ്റിറിയായോ അടങ്ങുന്ന ഭക്ഷണ വസ്തുക്കൾ ഫ്രിഡ്ജിനുള്ളിൽ ഉണ്ടെങ്കിൽ പുറത്തു വീഴാതിരിക്കാനും കുട്ടികൾ അത് തുറന്നു കളിക്കാതിരിക്കാനും ഇത് സഹായിക്കും.

ചുമരിലുള്ള വിരിപ്പുകൾ നനഞ്ഞതാണെങ്കിൽ മാറ്റിയിട്ടുണ്ട് എന്നുറപ്പുവരുത്തുക. നിലത്തുള്ള ഉണങ്ങിയ വിരികൾ അവിടെത്തന്നെ കരുതാവുന്നതാണ്. ഇവ നിലം സംരക്ഷിക്കാൻ സഹായിക്കും. കത്തി ഉപയോഗിച്ചു മുറിച്ചു കഷണങ്ങൾ ആക്കിയ ശേഷം മാത്രം മാറ്റേണ്ട വിരിപ്പുകൾ മാറ്റുക.

അടുക്കള, അലമാര, സ്റ്റോർ റൂം എന്നിവ വൃത്തിയാക്കുക വെള്ളം നിറഞ്ഞിട്ടുള്ള കുടങ്ങൾ, ബക്കറ്റുകൾ, പ്ലേറ്റുകൾ എന്നിവ സൂക്ഷിച്ച് എടുത്തുമാറ്റുക. കെട്ടി നിന്ന വെള്ളത്തിൽ നിന്ന് അവയിൽ അപകടകരമായ ബാക്ടീരിയകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ചെറിയ വസ്തുക്കൾ എല്ലാം ഒരുമിച്ച് ഒരു വലിയ ബാഗിൽ നിക്ഷേപിക്കുക.

Gut tear out നടപടി

കേടുപാടുകൾ സംഭവിച്ച വീട്ടിലെ പുരാതനമായ മൂല്യമുള്ള വസ്തുക്കൾ ( വാതിലുകൾ സ്റ്റെയറുകൾ കട്ടിള എന്നിവ) പരിശോധിക്കുക. പലപ്പോഴും ഇവ മാറ്റാൻ വിലകൂടുതലാവും. പുരാതന വസ്തുക്കൾ നിലനിർത്താൻ കഴിയുമെങ്കിൽ അതിനാൽ പൂപ്പൽ വൃത്തിയാക്കി ഉപയോഗിക്കുന്നത് തന്നെയാണ് നല്ലത്. പ്രളയത്താലോ പൂപ്പലിനാലോ നശിച്ച കെട്ടിടത്തിന്റെ ഭാഗങ്ങൾ കളയുന്നത് തന്നെയാവും ലാഭമെന്ന് ഓർക്കുക.

ഉള്ളിലുള്ള വാതിലുകൾ ഇളക്കി മാറ്റി കളയുക.

ഉയർന്നു നിൽക്കുന്ന ആണികൾ തുടങ്ങിയവയെ വളച്ചു വെയ്ക്കുക. അല്ലെങ്കിൽ അത് ദീഹ്ത് കൊണ്ട് മുറിവാകാം സാധ്യത ഉണ്ട്. നീളമുള്ള ബോർഡുകൾ ഒരു നീണ്ട വരിയായി കയറിൽ കെട്ടി കൊണ്ടുപോവുകയാണ് ഏറ്റവും എളുപ്പം.

സീലിങ്ങുകൾ പരിശോധിക്കുക. ഇവയുടെ രണ്ടു ഭാഗേറ്റുഹ്മ് പൂപ്പൽ ഇല്ലെങ്കിൽ സീലിംഗ് സുരക്ഷിതമാവാനാണ് സാധ്യത. അഥവാ സീലിംഗ് മാറ്റാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സിലിങ്ങോളം പൊക്കമുള്ള കോണി ഉപയോഗിക്കുക. തലക്ക് മീതെ സീലിങ് വീഴുന്നത് തടയാൻ ഇത് സഹായിക്കും.സിലിങ്ങിന്റെ ഉപരിതലം നിങ്ങളുടെ തലയ്ക്കു മുകളിൽ ഉള്ള രീതിയിൽ നിന്ന് കൊണ്ട് താഴേക്കു തള്ളുക.

പ്ലാസ്റ്റർ ബോർഡുകൾ ചുമരിൽ നിന്നും മാറ്റുക. നാലുവശത്തുനിന്നും കത്തിയുപയോഗിച്ച് അടർത്തിയെടുക്കാൻ ശ്രമിക്കുക. ഹുക്ക് ഉപയോഗിച്ച് ചുമരിൽനിന്ന് പ്ലാസ്റ്റർ ബോർഡ് വലിച്ചു മാറ്റാൻ ശ്രമിക്കുക. പൊടി കുറയ്ക്കുവാൻ പറ്റുന്ന വലിയ കഷണങ്ങളായി എടുത്തുമാറ്റാൻ ശ്രദ്ധിക്കുക. രണ്ടാളുകൾ ചേർന്നു ഇത് ചെയ്യാവുന്നതാണ്. ചുവരുകൾ തുറന്നതിനുശേഷം, അടുത്ത മുറിയിലേക്ക് തള്ളി മാറ്റുക. ആണികളും മറ്റുവസ്തുക്കളും എടുത്തുമാറ്റുക.

വൈദ്യതിയും ഒരു വാളും ഉണ്ടെങ്കിൽ ചുവരിലെ പ്ലാസ്റ്റർ നീക്കം ചെയ്യാൻ ഏറ്റവും നല്ലതു അതിലൂടെ കീറി ഇറക്കുന്നതാണ്. രണ്ടാളുകൾ ചേർന്നു ഇത് ചെയ്യുന്നതാണ് എളുപ്പം. മുറിക്കുന്നതിന് മുൻപ് ചുവരിൽ വൈദ്യുതി ഇല്ല എന്ന് ഉറപ്പുവരുത്തുക.

അഥവാ വൈദ്യുതയും വാളും ഇല്ലെങ്കിൽ പാര ഉപയോഗിച്ച് മതിലിലൂടെ തുളകൾ ഉണ്ടാക്കിയ ശേഷം താഴേക്കു വലിച്ചു പ്ലാസ്റ്ററും തടിയും കീറുക.

ഇളക്കിമാറ്റിയ തടികഷ്ണങ്ങൾ പ്ലാസ്റ്ററിനു മുകളിലാവും വീഴുക. ആ തടി പ്രത്യേയകമായി മാറ്റി വലിയ ബാഗുകളിൽ നിക്ഷേപിക്കുക. പഇളകിയ പ്ലാസ്റ്ററും വലിയ കാനിൽ ആക്കുകെയോ വലിയ പാക്കെറ്റിൽ ഇട്ടു വഴിയരിക്കൽ ചവർ എടുക്കുന്നവർക്കായി ഉപേക്ഷിക്കുക.

ഇൻസുലേഷനും വല്യ ചവർ ഇടുന്ന ബാഗുകളിൽ ഇട്ടു ഉപേക്ഷിക്കുക. അവർ നിലത്തു നിന്നും തുടച്ചു നീക്കുക. ടൈലും, ലിനോലിയാവും, കാർപ്പെട്ടും നീക്കം ചെയ്യുക.

വീടിനുള്ളിലെ നിലത്തിന്ന് മേൽ മറ്റൊരു സബ് നിലം ഉണ്ടെങ്കിൽ അതും നീക്കം ചെയ്യുക. വിദഗ്ധ നിർദ്ദേശം സ്വീകരിച്ചശേഷം തറ ഇളക്കിമാറ്റുക: കോമ്പസിറ്റ് ബോർഡോ പ്ലൈവുഡിലെ ചെറിയ മതിലുകൾ ഉണ്ടെങ്കിൽ അതും മാറ്റുക. 8” X 8” or 9” X 9” എന്ന അളവിലുള്ള, 1970 മുതൽ നിർമിച്ച വീടുകളിലെ ടൈലുകളിൽ ആസ്ബറ്റോസ് ഉണ്ടാവുന്നതാണ്. നനഞ്ഞ ആസ്ബറ്റോസ് ടയിലുകളിൽ നിന്ന് ആസ്ബറ്റോസ് കൂടുതലായി വമിക്കുന്നതാണ്. ആസ്ബറ്റോസ് പ്രൊജക്ടിന്റെ ഭാഗമായി മാത്രമേ ഇവ മാറ്റാൻ സാധിക്കുകയുള്ളൂ. ലൈസൻസുള്ള ആസ്ബറ്റോസ് ജോലിക്കാരെ ഇതിനുവേണ്ടി കണ്ടെത്തുക.

വീട് നിർമിക്കുന്നതിന് മുൻപുള്ള വൃത്തിയാക്കലും ട്രീട്മെൻ്ട്ടും

ആണികളും സ്ക്രുവും മറ്റു ഉയർന്നുനിൽക്കുന്ന വസ്തുക്കളും ഉണ്ടെങ്കിൽ എടുത്തുമാറ്റുക. കാനാൻ സാധിക്കാത്ത ഇൻസുലിനും ങ്ങിയ മതിലിന്റെ ചില കഷ്ണങ്ങളും പൂപ്പൽ പോത്തുകളും നീക്കം ചെയ്യാനായി ബ്രഷ്, ചൂൽ എന്നിവ ഉപയോഗിച്ച് ചുവരുകളും നിലവും വൃത്തിയാക്കുക. മുകളിൽ നിന്ന് താഴേക്ക് വൃത്തിയാക്കുക.

എല്ലാ മുക്കും മൂലയും സൂക്ഷ്മമായി vacuum ചെയ്തു വൃത്തിയാക്കേണ്ടതാണ്. ഇടുങ്ങിയ ഭാഗങ്ങൾ ചെറിയ ഉപകരണം കൊണ്ട് ശരിയാക്കുക.

ഉയർന്ന ഗുണമേന്മയുള്ള വാക്കം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കിയശേഷം ഒരു മണിക്കൂർ നേരത്തേക്ക് മാറ്റി വെക്കുക. ശേഷം, ഡ്രൈ ക്ലീനിംഗ് ആവശ്യമെങ്കിൽ അത് ചെയ്യുക. വെള്ളം ഉപയോഗിച്ചുള്ള വൃത്തിയാക്കൽ ഇവിടെ ചെയ്യാതിരിക്കുക.

ഡ്രൈ ക്ളീനിങ് വഴി വൃത്തിയാക്കാൻ സാധിക്കാത്ത തടി സാമാനങ്ങളും നിലവും ശെരിയാക്കാൻ ആയി നോൺ-ഫോസ്‌ഫയിറ്റ് സോപ്പ് ലായനി ഉപയോഗിച്ച് തുടക്കുച്ചു വൃത്തിയാക്കുക. ആദ്യം ചെറിയ സ്പോഞ്ചു മോപ്പുകളും,പിന്നീട് വലിയ സ്പോഞ്ചും ഉപയോഗിച്ച് വൃത്തിയാക്കുക. കാണാവുന്ന കര മുഴുവൻ പോകുന്ന വരെ സ്പോഞ്ചു കൊണ്ട് തടി മുഴുവനായും ഉണങ്ങിയ ശേഷം സിലിങ്‌ തുടങ്ങി വൃത്തിയാക്കുക.

വെള്ളം തൊട്ടു തുടയ്ക്കുമ്പോൾ വളരെ കുറച്ചു വെള്ളം മാത്രം ഉപയോഗിക്കുക.പൂർണമായി ഉണങ്ങിയ ശേഷം മാത്രം അടുത്ത പടിയിലേക്കു കടക്കുക. നനുത്ത പ്രതലം ഉണങ്ങിയില്ലെങ്കിൽ അവിടെ പുതിയ പൂപ്പവളർച്ച എ ഉണ്ടാകാവുന്നതാണ്.

വൃത്തിയാക്കാനുള്ള സാധനങ്ങൾ:

വെള്ളം ഉപയോഗിച്ച്:

പെയിൻറ് ചെയ്യാത്ത തടി കൊണ്ടുള്ള വസ്തുക്കൾ, മെറ്റൽ കൊണ്ടുള്ളവ, എന്നിവ ബ്ലീച്ച് ചെയ്താൽ കേടുപാടുകൾ വരാൻ സാധ്യതയുണ്ട്. ഇവ നോൺ- ഫോസ്ഫയ്റ്റ് സോപ്പ് ലായനി ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. ട്രൈ സോഡിയം ഫോസ്‌ഫയിറ്റ് അടങ്ങിയ സോപ്പ് ലായനി ഉപയോഗിക്കാതിരിക്കുക. വൃത്തിയാക്കിയതിനുശേഷം നിലം മുഴുവനായും ഉണങ്ങാനനുവദിക്കുക. ഇതിനായി ഉപയോഗിച്ച ബ്രഷുകളും സ്പോഞ്ചുകളും ഇതിനു ശേഷം ഉപേക്ഷിക്കേണ്ടതാണ്.

അണുനാശം:

കട്ടിയുള്ള പ്രതലങ്ങളിൽ പ്രളയ ശേഷം ബാക്ടീരിയ അടങ്ങിയിട്ടുണ്ടാകുവാൻ സാധ്യതയുണ്ട്. ഇവ അണുനാശത്തിന് വിധേയമാക്കണം. ഒരു ഗാലൻ വെള്ളത്തിൽ ഒരു കപ്പ് ക്ലോറിൻ ലായിനി ചേർക്കുക, നോൺ- ഫോസ്‌ഫയിറ്റ് സോപ്പ് ലായനിയും. ബ്ലീച്ചും അമോണിയയും ഒരിക്കലും ഒരുമിച്ച് ചേർക്കരുത്. വൃത്തിയാക്കിയതിനുശേഷം ബാക്കിയുള്ള ബ്ലീച്ച് സൂക്ഷിക്കരുത്. സമയത്തിനുശേഷം അതിന്റെ മൂല്യം നഷ്ടപ്പെടുന്നതാണ് . ബ്ലീച്ച് സ്പ്രൈ ചെയ്യാതിരിക്കുക. റബ്ബർ കൊണ്ടുള്ള കയ്യുറകളും, കണ്ണിനു സംരക്ഷണ സംവിധാനങ്ങളും ധരിക്കുക.

ക്ലോറിൻ ലായിനി ഉപയോഗിച്ച് വൃത്തിയാക്കാൻ പറ്റുന്നവ:

ഫ്രിഡ്ജ്, ഫ്രീസർ, സിങ്ക്, ഗൃഹോപകരണങ്ങൾ, സ്റ്റവ്, ടയിലുകൾ, ലാറ്റക്സ് ഇനാമൽ കോട്ടുള്ളത് എന്നിവ. വൃത്തിയാക്കിയശേഷം ബ്രഷുകൾ സ്പോഞ്ചുകൾ എന്നിവ ഉപേക്ഷിക്കേണ്ടതാണ്.

മൂന്നു ബക്കറ്റ് ഉപയോഗിച്ച് വൃത്തിയാക്കുന്ന വിധം:

1.സോപ്പ് ലായിനി സ്പ്രൈ ചെയ്യുക.

2.ബക്കറ്റ് കഴുകുക (തുടരുക). ബക്കറ്റു ഇടയ്ക്കു മാറ്റുക.

3.അഴുക്കാ വെള്ളത്തിന് പ്ലാസ്റ്റിക് ബക്കറ്റു ഉപയോഗിക്കുക.

4.വൃത്തിയാക്കാൻ ഉപയോഗിക്കുന്ന തുണിയോ മോപ്പോ ഇടയ്ക്കിടെ മാറ്റുക.

കനത്ത പ്രതലങ്ങൾ അണുവിമുക്തമാക്കുക.ഒരു ഗാലൻ വെള്ളത്തിൽ ഒരു കപ്പ് ക്ലോറിൻ ലായിനി , നോൺ- ഫോസ്‌ഫയിറ്റ് സോപ്പ് ലായനി എന്നിവ ചേർക്കുക. ബ്ലീച്ചും അമോണിയയും ഒരിക്കലും ഒരുമിച്ച് ചേർക്കരുത്. വൃത്തിയാക്കിയതിനുശേഷം ബാക്കിയുള്ള ബ്ലീച്ച് സൂക്ഷിക്കരുത്. സമയത്തിനുശേഷം അതിന്റെ മൂല്യം നഷ്ടപ്പെടുന്നതാണ്.

ഈർപ്പം അളക്കുന്ന മീറ്റർ കൊണ്ട് തടി കൊണ്ടുള്ളവയിലെ ഈർപ്പം (ജലാംശം) നിശ്ചയിക്കുക. അത് 15%ത്തിൽ താഴെയാണ് ഈർപ്പത്തിന്റെ അളവെങ്കിൽ ബോറയ്റ്റ് ലായിനി ഉപയോഗിക്കാവുന്നതാണ്. തുറന്ന വിടവുകളും മറ്റും ബോറയ്റ്റ് ലായനി ഉപയോഗിച്ച് കഴുകുക. നിത്യോപയോഗ ബ്ലീച്ചിനെക്കാൾ ഇതിന് വില കൂടുതൽ ആണെങ്കിലും ബോറയ്റ്റ് ലായനി ഉപയോഗിച്ച വസ്തുക്കൾ ദ്രാവിക്കുകയോ വെളുത്തു പോവുകയോ ചെയ്യില്ല. ബോറയ്റ്റ് തടിയിൽ ആഴ്ന്നിറങ്ങുകയും ചെയ്യും. കൂടുതൽ ഇടത്തേക്ക് എത്തുവാൻ, ടാങ്ക് സ്പ്രയർ ഉപയോഗിച്ച് ബോറയ്റ്റ് ലായനി പമ്പ് ചെയ്യുക. പെയിന്റ് ബ്രഷ്, പെയിന്റ് റോളർ, സ്‌പ്രേ കുപ്പി എന്നിവയും ഉപയോഗിക്കാവുന്നതാണ്. ചിതലിനെ തടയാനുള്ള ഉത്തമ മാർഗം ഇതാണ്. വീട്ടിലേക്ക് പൂർണമായി മടങ്ങുന്നതിന് മുൻപ് എല്ലാ ഭാഗവും ഉണങ്ങിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. വൈദ്യുതി ഉണ്ടെങ്കിൽ ഫാൻ, കണ്ടിഷണർ എന്നിവ ഉപയോഗിച്ച് ഉണങ്ങാൻ അനുവദിക്കുക. 15% താഴെ ഈർപ്പമുള്ള വസ്തുക്കൾ ഉണങ്ങിയതായി പരിഗണിക്കും. ആപ്ല്ക്കേറ്റർ ട്യൂബ് ഉപയോഗിച്ച് ബോറയ്റ്റ് ട്രീട്മെന്റ് നടത്തിയാൽ വർഷങ്ങളോളം ഈട് നിൽക്കും. ചിതൽ മറ്റ് പ്രാണിശല്യങ്ങളിൽ നിന്ന് ഇത് രക്ഷ നൽകും. മിക്കവാറും ചിതൽ നിർമാർജനക്കിറ്റുകളിൽ 3/32” അളവിലുള്ള സ്‌പ്രേ ട്യൂബ, ⅛” അളവിലുള്ള ഡ്രില്ലിംഗ് ട്യൂബ് എന്നിവ ഉണ്ടാകും. ബാക്കിയുള്ള ഭാഗങ്ങൾ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. ഉണങ്ങിയ തടി കഷണങ്ങളിൽ കുറഞ്ഞ വിശാംശമുള്ള അണുവിമുക്ത പെയിന്റ് അടിക്കുന്നത് ഉപകാര പ്രദമാണ്.

വസ്തുക്കൾ പുനഃസ്ഥാപിക്കുന്നതിനു മുൻപുള്ള തയാറെടുപ്പും അവയുടെ നീക്കം ചെയ്യലും

വൃത്തിയാക്കിയ ഓരോ വസ്തുവിനെയും വീണ്ടും പൂപ്പൽ ബാധിച്ചേക്കാം. അതുകൊണ്ട്, വലിയ വസ്തുക്കളെ മറ്റു ബിൽഡിങ്ങുകളിലേക്കും ചെറിയവയെ വലിയ ഡ്യൂട്ടി കവറുകളിലേക്കും മാറ്റുക.

തുറന്ന മച്ചുകൾ

ഉള്ളിലെ ഇടങ്ങൾ പുനരുപയോഗിക്കുകയാണെങ്കിൽ മച് തുറന്ന് വായുസഞ്ചാരം സാധ്യമാക്കേണ്ടതാണ്.

ഇടുങ്ങിയ സ്ഥലങ്ങൾ

ഉണക്കിയെടുക്കാൻ വേണ്ടി ഇടുങ്ങിയ സ്ഥലങ്ങൾ തുറന്നിടണം. ചുരുങ്ങിയത്‌ മുൻഭാഗമെങ്കിലും വായു കടക്കാൻ വേണ്ടി തുറന്നിടുക. ഒരു ഫാൻ ഘടിപ്പിച്ച് മലിനമായ ഉള്ളിലെ വായു പുറത്തു കളഞ്ഞ് ഉണക്കുക. സുരക്ഷിതോപകരണങ്ങൾ ഉപയോഗിക്കേണ്ടതാണ്.

ജിപ്സം

വെള്ളതിനടിയിലായ ജിപ്സം ഒഴിവാക്കേണ്ടതാണ്. പൂപ്പൽബാധ സാരമാണെങ്കിൽ സീലിങ്ങിലേക്കുള്ള എല്ലാ ജിപ്സവും നീക്കം ചെയ്യേണ്ടതാണ്. കുറച്ചു ജിപ്സം ഉള്ളിടത് 4 ഫൂട് ആയി നീക്കം ചെയ്യുക.4 ഫൂട് ആയാണ് ജിപ്സം വിൽക്കാൻ കഴിയുക. എന്നാൽ4 ഫൂട്നു മുകളിൽ അകത്തും പുറത്തും പൂപ്പൽ ബാധ പാടില്ല.

പ്ലാസർ മതിലുകൾ

മതിലിനു മുകളിലെ പ്ലാസ്റ്ററിന് തകരാറില്ലെങ്കിലും, ഇന്സുലേഷൻ കൊടുത്തിട്ടില്ലെങ്കിലും പ്ലാസ്റ്റർ സൂക്ഷിക്കാവുന്നതാണ്. മതിലിലെ ദ്വാരങ്ങൾ ഉണക്കിയെടുക്കാൻ ആദ്യം ബേസ് ബോഡ് മാറ്റുക. പിന്നീട് ബേസ് ബോഡിന് തൊട്ടു മുകളിലുള്ള പ്ലാസ്റ്റിക്കും ഒഴിവാക്കി ഉണക്കുക.

ഇൻസുലേഷൻ

ഇത് വലിയ ട്രാഷ് ബാഗിൽ കളയുക.

അടുക്കളയിലെ കാബിനറ്റും അതിന്റെ മുകൾഭാഗവും പ്രസ് ബോഡോ മറ്റ് കോമ്പസിറ് ബോഡോ കൊണ്ടുണ്ടാക്കിയ അടുക്കളയിലെ കാബിനറ്റ് നനഞ്ഞിട്ടുണ്ടെങ്കിൽ വീണ്ടും ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ പ്ലൈവുഡോ മരം കൊണ്ടോ ഉണ്ടാക്കിയ കാബിനറ്റ് ഉപയോഗിക്കാവുന്നതാണ്. ബേസ് കെബിനെറ് മാറ്റികഴിഞ്ഞാൽ അടുക്കളയുടെ മുകൾ ഭാഗം പ്ലംബിങ്ങിനും മറ്റും ഉപയോഗിക്കാം.

അടുക്കളയും കുളിമുറിയിൽ പിടിപ്പിച്ചിട്ടുള്ള സാധനങ്ങളും അണുനാശിനി ഉപയോഗിച്ച് എല്ലായിടവും വൃത്തിയാക്കുക. ബാത് ടബ്, അടുക്കളയുടെ മുകൾഭാഗം തുടങ്ങിയവയും അണുനാശിനി അടങ്ങിയ മിശ്രിതം ഉപയോഗിച് കഴുകി വൃത്തിയാക്കാം.

തടികൊണ്ടുള്ള നിലം

മലഅടിവാരങ്ങളിൽ താമസിക്കുന്നവരുടെ വീടിന്റെ നിലം മിക്കപ്പോഴും തടിയുടേതാവും. അതിനു മുകൾഭാഗം ഉണങ്ങാൻ വിടുക. തടി നിലത്തെ താങ്ങിനിർത്തുന്ന തടി കഷ്ണം വൃത്തിയാക്കുക. നിലത്തിനു കാര്യമായ ബക്ളിങ് ഉണ്ടെങ്കിൽ, ഒരു ഭാഗത്തു ചെറിയ തുളയുണ്ടാക്കി ഹെപ്പ വാക്കും ചെയ്തു ഒരു നനഞ്ഞ തുണി കൊണ്ട് തടിനിലവും വൃത്തിയാക്കുക. .

സെറാമിക് ഫ്ലോറിങ്

സിമന്റോ കൊണ്ക്രീറ് സ്ലാബോ മുകളിൽ പാകിയ സെറാമിക് ഫ്ലോറുകൾക്ക് HEPA വാക്വം ആവശ്യമാണ്. പിന്നീട് അണുനാശിനി ഉപയോഗിച്ച് കഴുകണം. എന്നാൽ പ്ലൈവുഡിനോ പ്രെസ്വുഡിനോ മുകളിലെ കേടുപാട് സംഭവിച്ച സെറാമിക് ഫ്ലോറിങ് ഒഴിവാക്കേണ്ടതാണ്.

മരതടികൾ കൊണ്ടുള്ള ജാലകങ്ങളും വാതിലുകളും

പുനരുപയോഗിക്കേണ്ടവ നന്നായി ഉരക്കുകയോ പെയിന്റ് പോകാനായി നനഞ്ഞ സ്പോഞ്ച് കൊണ്ട് ചുരണ്ടുകയോ ചെയ്യുക. 1970 നു മുൻപുള്ള പെയിന്റ് ആണെങ്കിൽ അവയിൽ ലെഡ് ഉള്ളതിനാൽ വൃത്തിയാക്കാൻ നനഞ്ഞ ക്ളീനിംഗ് സൊലൂഷൻ ഉപയോഗിക്കുക.

വളഞ്ഞു പോയ നിലങ്ങൾ

ചെറിയ തകരാറാണെങ്കിൽ ഫ്ലോർ ബോഡിന്റെ മധ്യഭാഗത്തു കൂടെ ഒരു കർഫ് ഉണ്ടാകുക. ഇത് 8 ഇഞ്ച് അളവിൽ ഉരച്ചു കളയാൻ പാകത്തിൽ സ്ഥലമുണ്ടാക്കുക. സാരമായ വളവ് ആണെങ്കിൽ ഫ്ലോർ ബോഡ് നീക്കം ചെയ്ത്, അതിന്റെ അളവനുസരിച്‌ അധികം വരുന്നത് മുറിച് കളയുക. അത് ഫേസ് സ്ക്രു ചെയ്യുക. ചിലപ്പോൾ പൈലറ്റ് ഹോൾ ഉണ്ടാക്കേണ്ടി വരും.

പിന്നീട് നിലം വാക്കും ചെയ്തു, ഉണങ്ങാൻ അനുവദിക്കുക. ഫൻഗസുകളെ ഇല്ലാതാക്കുന്ന പ്ലംബർ ഉപയോഗിച്ച് പെയിന്റ് ചെയ്യുകയും ചെയ്യാം. വാതിലുകളും ജാലകങ്ങളും ഇപ്രകാരം ചെയ്യാം.

സാരമായ തകരാറ് ഉണ്ടെങ്കിൽ വാതിലുകൾ നീക്കം ചെയ്യുക. പഴയ വീടുകളിലെ ലംബർ ഉപയോഗിച്ചുള്ള വാതിൽ ആണെങ്കിൽ അത് മൂല്യമുള്ളതും ഉപയോഗിക്കാവുന്നതും ആണ്. തൊഴിലാളികളെ വിളിച്ചു അത് പുനഃസ്ഥാപിക്കുക.

മുകളിലെ ജാലകചട്ടങ്ങൾ ഉപയോഗിക്കാം. അവ സ്ക്രു ചെയ്ത് നിർത്തുകയും പിന്നീട് പെയിന്റ് അടിക്കുകയും ചെയ്താൽ മതി.എന്നാൽ താഴ് ഭാഗത്തുള്ളവ ഉപയോഗശൂന്യമാകാൻ സാധ്യത ഉണ്ട്.

എ സി/ ഹീറ്റർ

വെള്ളതിനടിയിലായ എല്ലാ ഉപകരണങ്ങളും മറ്റു ഭാഗങ്ങളും ഒഴിവാക്കേണ്ടതാണ്. ഏ സിയുടെ അകത്തും പുറത്തുമുള്ള കുഴലുകളും, air handlers ഉം പൂപ്പൽ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന നടത്തുക. ഫൈബർ ഗ്ളാസ് കൊണ്ടുള്ള ഇൻസുലേഷന് നന്നായി പൂപ്പൽ ബാധ ഏൽക്കാൻ സാധ്യത ഉണ്ട്. ഇവ ഇൻക്യാപ്‌സുലേറ്റഡ് കോട്ടിങ് ഉപയോഗിച്ച്, പിന്നീട് പെയിന്റ് അടിച്ചു അതിന്റെ പകർച്ച തടയാം. കുഴലുകളുടെ അകവും പുറവും നന്നായി പരിശോധിച്ച് പൂപ്പൽ ബാധ ഇല്ലെന്ന് ഉറപ്പ് വരുത്തുക.

വീണ്ടെടുക്കാവുന്ന വസ്തുക്കൾ

മരം കൊണ്ടുള്ള ഉപകരണങ്ങൾ

സ്പോഞ്ചോ കോട്ടൻ തുണിയോ കൊണ്ട് ശുദ്ധമായ വെള്ളമുപയോഗിച്ചു ഉപകരണങ്ങൾ നന്നായി തുടക്കുക. അധികമായി വരുന്ന വെള്ളം തുണിയോ ടവലോ ഉപയോഗിച് ഒഴിവാക്കുക. ക്ളീനിംഗ് സൊലൂഷൻ ഉപയോഗിച്ച് വൃത്തിയാക്കുക. അപ്ഹോൾസ്റ്ററി ഫർണിച്ചർ വിലപ്പെട്ടതാണെങ്കിൽ, അതിലെ തുണിത്തരങ്ങൾ ഒഴിവാക്കി മരത്തടി മാത്രം മേൽപറഞ്ഞ രീതിയിൽ വൃത്തിയാക്കുക.

തുണികൾ

പ്രളയത്തിനു ശേഷം തുണികളെല്ലാം ഒഴിവാക്കുകെയാണ്‌ പതിവ് പതിവ്. വീണ്ടുമുപയോഗിക്കുകയാണെങ്കിൽ, അവയിൽ മാലിന്യങ്ങളും പൂപ്പലും ഉണ്ടാകുമെന്ന് ഓർമിക്കുക. വസ്ത്രങ്ങൾ കൈകൊണ്ട് കഴുകരുത്. മറിച്ചു വാഷിംഗ് മെഷിൻ ഉപയോഗിച്ച് മാത്രം കഴുകുക. ഓരോ വട്ടവും 2 ടേബിൾ സ്പൂണ് ബ്ലീച്ചിങ് രസായാനി ഉപയോഗിക്കുക. വൂളൻ, സിൽക്ക് തുടങ്ങിയ പ്രത്യേയക തുണിത്തരങ്ങൾ ഡ്രൈ ക്ലീൻ ചെയ്യാം.

ഗ്ലാസ്, ജ്വല്ലറി, പോർസിലൈൻ, മെറ്റൽ ഉപകരണങ്ങൾ

ക്ളീനിംഗ് സൊല്യൂഷനോ ഡിഷ്‌വാഷറോ ഉപയോഗിച് പൊടിയും പൂപ്പലും ഒഴിവാക്കുക. തുടർന്ന് അണുനാശിനി ഉപയോഗിച്ച് അഞ്ചു മിനിറ്റ് കഴുകുക. പിന്നീട് ഇവയെ മുഴുവനായും ഉണക്കി മാത്രം സൂക്ഷിച്ചു വെക്കുക. വെള്ളപ്പൊക്കത്തിലായ പാത്രങ്ങൾ വളരെ ശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യുക. അപകടകാരികളായ ബാക്ടീരിയ ഉണ്ടാവാൻ ഇടയുണ്ട്.

ഇലക്ട്രിക് അപ്പ്ളയൻസ്

ഇലക്ട്രിക് അപ്പ്ളയൻസ് unplug ചെയ്ത് ഉണക്കാനിടുക. റിപ്പയര്മാരെ ബന്ധപ്പെട്ടത്തിനു ശേഷം മാത്രം വീണ്ടും ഉപയോഗിക്കുന്നതിനെ ആലോചിക്കുക.

ചെറിയ വിലപ്പെട്ട വസ്തുക്കൾ

ഫോട്ടോസും രേഖകളും ഫ്രോസൻ ബാഗുകളിൽ റിപ്പയർ വരുന്നത് വരെ സൂക്ഷിക്കുക. വിലപ്പെട്ട കലാവസ്തുക്കൾ ഹെപ്പ വാക്വം ഉപയോഗിച്ച് വൃത്തിയാകാം. വേഗം ഉണങ്ങാൻ ടാക്‌ ക്ലോത് ഉപയോഗിക്കാം.

വൃത്തിയാക്കുന്ന വളണ്ടിയർമാരോട്

പ്രളയസംബന്ധ പ്രവർത്തനങ്ങൾക്ക് പോകുമ്പോൾ, HEPA ഫിൽറ്റർ (മജന്ത നിറത്തിലുള്ള) ഉള്ള, പകുതി മറയുന്ന മാസ്ക്ക് ധരിക്കുക. മുഖത്തിന്റെ വശങ്ങളിൽ പൊടിയും മറ്റു മാലിന്യങ്ങളും ഫിൽറ്റർ ചെയ്യാനുള്ള കാനിസ്റ്റർ ഉണ്ടാകണം.

ഒരു വീട്ടിൽ കുറഞ്ഞ സമായത്തേക്കാണ് (10-15മിനിറ്റ്) പോകുന്നതെങ്കിൽ N95 എന്നോ N100 എന്നോ ലേബൽ ചെയ്ത റെസ്പിറേറ്റർ ധരിക്കുക. ഏറ്റവും നല്ല N95/N100ഫിൽറ്ററുകൾക്ക് നടുവിൽ ഒരു വാൾവും വശങ്ങളിൽ രണ്ടു സ്ട്രാപ്പും ഉണ്ടായിരിക്കും.

സാരമായ തകരാറുള്ള ഒരുപാട് വീടുകളിൽ പ്രവർത്തനത്തിനിറങ്ങുമ്പോൾ Powered Air Purifying Respirator-PAPR (ശുദ്ധവായു അരിച്ചിറങ്ങുന്ന റെസ്പിറേറ്റർ) വാങ്ങേണ്ടി വരും. താടി കാരണം മറ്റു മുഖംമൂടി യോജ്യമാവുന്നില്ലെങ്കിൽ ഇത് വളരെ ഉപകാരപ്രദമാണ്. വില കൂടിയതിനാൽ, ഇതിനു പകരം മറ്റ് ഉപകരണങ്ങൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.

മാസ്ക്കിനു കൂടെയുള്ള നിബന്ധനകൾ കൃത്യമായി പാലിക്കണം. കോണ്ട്രാക്ടര്മാര് OSHA Respiratory Programme ന്റെ നിയമാവലികൾ കൃത്യമായി പാലിക്കേണ്ടതാണ്.

കണ്ണുകൾ

കണ്ണടകളും, പാതിയോ മുഴുവനായോ മറയുന്ന മുഖംമൂടികളും ധരിക്കുക. സൂര്യരശ്മികൾ ഏൽക്കാതിരിക്കാൻ സണ് ഗ്ലാസ്സുകളും ഉപയോഗിക്കേണ്ടി വന്നേക്കാം. കണ്ണടകളുടെ പിറകിൽ നിന്നുള്ള പൊടിപടലത്തെ തടയാനായി ഒരു തൊപ്പി ധരിക്കുക.

ഐ വാഷ് സൊലൂഷൻ എപ്പോഴും കൂടെ കരുതുക. ഇത് മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ്.

ചെവികൾ

വലിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുമ്പോഴുണ്ടാകുന്ന ശബ്ദങ്ങളെ തടയാനായി ear plug ഉപയോഗിക്കുക. എന്നാൽ സാധാരണഗതിയിൽ ഇവ ആവശ്യമില്ല.

പാദം

ബൂട്‌സ് ധരിക്കുക. മുറിവുകളും ജീവികളുടെ കടികളും തടയാൻ കഴിയാത്ത ടെന്നീസ് ഷൂസും മറ്റും ധരിക്കാതിരിക്കുക.

തല

തല സംരക്ഷിക്കാൻ കഴിയുന്ന ജാക്കെറ്റോ തൊപ്പിയോ ധരിക്കുക. തൊപ്പി ധരിക്കുക. ഇത് വൈദ്യതി അപകടങ്ങളിൽ നിന്നും തടയും.

കൈകൾ

ഭാരമുള്ള, മുറിവേൽക്കാത്ത, വാട്ടർ പ്രൂഫ് ഗ്ലൗസുകൾ ധരിക്കുക. ഭക്ഷണം കഴിക്കുന്നതിനും, എന്തെങ്കിലും കുടിക്കുന്നതിനും സിഗരറ്റു വലിക്കുന്നതിനും മുൻപ് കൈയ്യും മുഖവും നന്നായി കഴുകുക. അല്ലെങ്കിൽ സണ് സ്ക്രീനോ ലിപ് പ്രൊട്ടക്ഷൻ ക്രീമോ ഉപയോഗിക്കുക. ഇത് പൂപ്പലും പൊടിയും ശരീരത്തിൽ ആവുന്നതിൽ നിന്ന് സംരക്ഷിക്കും.

Translated by

  • Afeeda KT

  • Sulthana Nasrin

  • Benna Fathima

  • Aswathy Senan

Download PDF

Malyalam.pdf

Last updated